മുംബൈ:തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തത്,
ഐടി,ഫാര്‍മ,ബാങ്ക് ഓഹരികളാണ് കരുത്ത് കാട്ടിയത്,
സെന്‍സെക്സ് 419.87 പോയിന്റ് നേട്ടത്തില്‍ 36,471,68 ലും നിഫ്റ്റി 121,80 പോയിന്റ് ഉയര്‍ന്ന്
10,740 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്,
ബിഎസ്ഇ യിലെ 1058 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1512 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
158 ഓഹരികള്‍ക്ക് മാറ്റം ഉണ്ടായില്ല,ഇന്‍ഫോസിസ്,ബിപിസിഎല്‍,സിപ്ല,എം ആന്‍ഡ് എം,ബ്രിട്ടാനിയ തുടങ്ങിയ
ഓഹരികള്‍ നേട്ടം ഉണ്ടാക്കിയവയില്‍ പെടുന്നു.
Also Read:നോട്ട് പഴകിയതാണെങ്കിലും മാറിയെടുക്കാം;പ്രചാരത്തിലുള്ള നോട്ടുകള്‍ മാറാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം!
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനം നേട്ടം ഉണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് സൂചിക
നേരിയ നഷ്ടമാണ് പ്രകടിപ്പിച്ചത്.
ഭാരതി ഇന്‍ഫ്രാടെല്‍,ടെക് മഹീന്ദ്ര,ഐടിസി,ഐഒസി എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.