നീരവ് മോദിയുടെ സഹോദരന്‍റെ പേരില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ബെല്‍ജിയം പൗരനായ നെഹാലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിറക്കിയിരിക്കുന്നത്.  

Last Updated : Sep 13, 2019, 03:46 PM IST
നീരവ് മോദിയുടെ സഹോദരന്‍റെ പേരില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പുകേസില്‍ വിദേശത്തേയ്ക്ക് കടന്ന നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ബെല്‍ജിയം പൗരനായ നെഹാലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിറക്കിയിരിക്കുന്നത്.

നീരവ് മോദിയ്ക്ക് നെഹാല്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്നും ഈ വര്‍ഷം ആദ്യം തന്നെ  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. 

തട്ടിപ്പ് നടത്തുന്നതിനും അത് മറച്ചുവെക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും നെഹാല്‍ നീരവിനെ സഹായിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റിന്‍റെ കണ്ടെത്തല്‍.

13600 കോടിയുടെ തട്ടിപ്പ് പുറത്തായി നീരവ് മോദി പ്രതിസന്ധിയിലായ സമയത്ത് ദുബായിലേയും ഹോങ്കോങ്ങിലേയും ഡമ്മി ഡയറക്ടര്‍മാരുടെ ഫോണുകള്‍ നശിപ്പിക്കുകയും നീരവിന് രക്ഷപ്പെടാന്‍ ടിക്കറ്റെടുത്ത് നല്‍കിയതും നെഹാല്‍ മോദിയാണെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.

ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടത്.

More Stories

Trending News