കാര്‍ത്തി ചിദംബരത്തിന് ആശ്വാസം: മാര്‍ച്ച് 26 വരെ അറസ്റ്റില്ല

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മാര്‍ച്ച് 26ന് കേസ് വീണ്ടും പരിഗണിക്കും.

Last Updated : Mar 15, 2018, 07:46 PM IST
കാര്‍ത്തി ചിദംബരത്തിന് ആശ്വാസം: മാര്‍ച്ച് 26 വരെ അറസ്റ്റില്ല

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന കാര്‍ത്തി ചിദംബരത്തിന് ആശ്വാസമായി സുപ്രീംകോടതി വിധി. കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ അറസ്റ്റ് മാര്‍ച്ച് 26 വരെ കോടതി തടഞ്ഞു. '

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മാര്‍ച്ച് 26ന് കേസ് വീണ്ടും പരിഗണിക്കും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടോ എന്നത് സംബന്ധിച്ച് വിശദമായി വാദം കേള്‍ക്കും. മാര്‍ച്ച് 22 വരെ കാര്‍ത്തി ചിദംബരത്തിന്‍റെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കാലാവധിയാണ് സുപ്രീംകോടതി നീട്ടി നല്‍കിയത്. 

കേസില്‍ ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്യുന്നത്. കാര്‍ത്തി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തുടര്‍ച്ചയായി തള്ളിയ ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച് 12ന് കാര്‍ത്തി ചിദംബരത്തെ രണ്ടാഴ്ചത്തെ കൂടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍  വിടുകയായിരുന്നു. 

വിദേശത്ത് പണം സ്വീകരിക്കാന്‍ അനുമതി ലഭിക്കുന്നതിന് ഐഎന്‍എക്സ് മീഡിയ കമ്പനിയെ കാര്‍ത്തി ചിദംബരം വഴിവിട്ട രീതിയില്‍ സഹായിച്ചെന്നും അതിനായി കോഴി വാങ്ങിയെന്നുമാണ് കേസ്. 

Trending News