സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിടെ കോപ്പിയടി, മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചെന്നൈയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി‍. തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയിലെ സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരുന്ന  എറണാകുളം നെടുമ്പാശ്ശേരി കുന്നുകര സ്വദേശി സഫീര്‍ കരീം ആണ് അറസ്റ്റിലായത്.

Last Updated : Oct 31, 2017, 12:46 PM IST
സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിടെ കോപ്പിയടി, മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി‍. തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയിലെ സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരുന്ന  എറണാകുളം നെടുമ്പാശ്ശേരി കുന്നുകര സ്വദേശി സഫീര്‍ കരീം ആണ് അറസ്റ്റിലായത്.

എഗ്മൂര്‍ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതുകയായിരുന്ന സഫീറിന് ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈലില്‍ ബ്‌ളൂടൂത്തുവഴി ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നു. കൈകൊണ്ട് മറച്ച് ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഭാര്യയുമായി സംസാരിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതിനിടയിലാണ് സഫീര്‍ കരീമിനെ എക്സാംമിനാര്‍ പിടികൂടുന്നത്. ബ്ലൂ ടൂത്ത് ഡിവൈസ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാമുറിയില്‍ കര്‍ശനമായി വിലക്കിയിട്ടുള്ളതാണ്. ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഹൈദരാബാദിലുള്ള ഭാര്യയോട് ചോദിച്ച് എഴുതിയെടുക്കുകയായിരുന്നു സഫീര്‍ എന്നാണ് പോലീസ് നിഗമനം. വഞ്ചനകുറ്റം ചുമത്തി അറസ്റ്റിലായ സഫീറിനെ പിന്നിട് കോടതിയില്‍ ഹാജരാക്കി. ക്ര്യത്രിമം കാണിക്കാന്‍ സഹായിച്ച ഇടുക്കി സ്വദേശി ഭാര്യ ജോയ്‌സിയെയും അറസ്റ്റു ചെയ്തേയ്ക്കും എന്നാണ് സൂചന. 2014 ലെ ഐ.പി.എസ് ലിസ്റ്റില്‍ 112 മത്തെ റാങ്കുകാരനായിരുന്ന സഫീര്‍ പിന്നീട് തിരുനെല്‍വേലി നങ്കുനേരിയിലെ എഎസ്പിയായി ചുമതല ഏറ്റിരുന്നു.  കേരളത്തില്‍ ഒരു ഐഎഎസ് കോച്ചിംഗ് സെന്റര്‍ നടത്തിവരുന്ന സഫീര്‍ കമ്മിഷണര്‍ എന്ന സിനിമയാണ് തന്‍റെ ഐപിഎസ് സ്വപങ്ങള്‍ക്ക് പിന്നിലെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സിനിമ,രാഷ്ട്രീയ രംഗങ്ങളിലെ പല പ്രമുഖര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സഫീര്‍ തന്‍റെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഐപിഎസില്‍ നിന്നും ഐഎഎസിലേയ്ക്ക് പ്രമോഷന്‍ നേടാന്‍ വേണ്ടി വീണ്ടും പരീക്ഷ എഴുതവെയാണ് സഫീര്‍ പോലീസ് പിടിയിലാകുന്നത്.        

Trending News