അഴിമതിയാരോപണം: ലാലുവിനും, കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു

ആ​ർ​.ജെ.​ഡി നേ​താ​വും മു​ൻ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യ  ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു.

Last Updated : Jul 7, 2017, 12:57 PM IST
അഴിമതിയാരോപണം: ലാലുവിനും, കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു

ന്യൂഡൽഹി: ആ​ർ​.ജെ.​ഡി നേ​താ​വും മു​ൻ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യ  ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു.
റെയിൽവേ മന്ത്രിയായിരിക്കെ അനധികൃതമായി സ്വകാര്യ കമ്പനിക്ക് ഹോട്ടലുകൾ നടത്താനുള്ള സ്ഥലം പാട്ടത്തിനു നൽകിയെന്ന പരാതിയിലാണ് സിബിഐ കേസെടുത്തത്. 2006ൽ ലാലു പ്രസാദ് റെയിൽവേ മന്ത്രി ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം.

ലാലു പ്രസാദിനു പുറമെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയായ റാബറി ദേവി, ബിഹാർ മന്ത്രി തേജസ്വി യാദവ്, പി.കെ. ഗോയൽ, ഐആർസിടിസി മുൻ എംഡി സരള ഗുപ്ത, ലാലുവിന്‍റെ സഹായികളിൽ പ്രധാനിയായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

സംഭവത്തില്‍ ലാലുവിന്‍റെയും ബന്ധുക്കളുടേയും വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തുകയാണ്. ഡല്‍ഹി, പട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് സിബിഐ സംഘം പരിശോധന നടത്തുന്നത്.

2006 ജ​നു​വ​രി​യി​ല്‍ ഐ.ആർ.സി.ടി.സി റാ​ഞ്ചി​യി​ലേ​യും പു​രി​യി​ലേ​യും ബി​.എ​ന്‍​.ആ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. സു​ജാ​ത ഹോ​ട്ട​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നിക്ക് ഇ​വ​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല 15 വ​ര്‍​ഷ​ത്തേ​ക്ക് ലീ​സി​ന് ന​ല്‍​കി. ബി​.എ​ന്‍​.ആ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ക​രാ​ര്‍ തു​ക​യാ​യി 15.45 കോ​ടി​യും ലൈ​സ​ന്‍​സ​സ് ഫീ​സാ​യി 9.96 കോ​ടി​യു​മാ​ണ് സു​ജാ​ത ഹോ​ട്ട​ല്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ല്‍​കി​യ​ത്. ഐ.ആർ.സി.ടി.സിയുടെ കരാറിന് പ​ക​ര​മാ​യി ലാലുവിന്‍റെ സഹായി പ്രേം ചന്ദ് ഗുപ്തക്ക് സു​ജാ​ത ഹോ​ട്ട​ല്‍​സ് ര​ണ്ടേ​ക്ക​ര്‍ ഭൂ​മി നൽകിയെന്നാ​ണ് പ​രാ​തി.

Trending News