ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്ന് നിര്‍ണ്ണായക വിലയിരുത്തല്‍.
ബീഹാറില്‍ നിന്നും അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയെ പിടികൂടിയ അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വെളിപ്പെട്ടത്.
ദാവൂദിന്റെത് എന്ന പേരില്‍ രണ്ട് മേല്‍വിലാസങ്ങളും ലക്ഡാവാല പോലീസിന് ഇജാസ് നല്കി. കറാച്ചിയില്‍ സുരക്ഷിതനായി ദാവൂദ് താമസിച്ചു വരികയാണെന്ന് ഇജാസ് മൊഴി നല്‍കിയതായി ലക്ഡാവാല ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദാവൂദിന്റെ സുരക്ഷയ്ക്കായി മികച്ച കമാന്‍ഡോകളെയാണ് ഐഎസ്ഐ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇജാസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലയെന്ന വാദം പോളിയുകയാണ്. ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായും പാക് പ്രധാനമന്ത്രിയുടേയും, സൈനിക മേധാവിയുടേയും അറിവോടെയായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദാവൂദിനെ കൂടാതെ അനിസ്, ചോട്ടാ ഷക്കീല്‍ എന്നിവര്‍ക്കും പാക്കിസ്ഥാന് അഭയം നല്‍കിയിട്ടുണ്ടെന്ന് ലക്ഡാവാല അന്വേഷണ സംഘത്തിന് ഇജാസ് മൊഴി നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കും ഐഎസ്ഐയുടെ കമാന്‍ഡോകള്‍ തന്നെയാണ് സുരക്ഷ നല്‍കുന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല ഇവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ വ്യാജ പാസ്പോര്ട്ടുകള് ലഭിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ സാഹയങ്ങള്‍ നല്കി വരുന്നുണ്ടെന്നും ഇജാസ് മൊഴി നല്കി.
ജനുവരി ഒന്‍പതിനാണ് ഇജാസ് ബീഹാറിലെ പാറ്റ്നയില്‍ വെച്ച് മുംബൈ പോലീസിന്റെ പിടിയിലായത്. ദാവൂദിന്റെ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം.