ഗുവാഹത്തി:  അസം ബി ജെ പി നേതാവ് രത്നേശ്വര്‍ മോറന്‍റെ മകനെ അസമില്‍ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. സംഭവം ഓഗസ്റ്റ് ഒന്നിനാണ് നടന്നതെങ്കിലും ഇപ്പോഴാണ് കുട്ടിയുമായുള്ള ചിത്രം തീവ്രവാദികള്‍ പുറത്തുവിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുല്‍ദീപിനെ മോചിപ്പിക്കണമെങ്കില്‍ ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ ഉള്‍ഫ തീവ്രവാദികള്‍ പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് തീവ്രവാദികള്‍ കയ്യില്‍ ആയുധങ്ങളുമായി കുട്ടിയുടെ ചുറ്റിലും നില്‍ക്കുന്നതും കുട്ടി പച്ച ടീഷര്‍ട്ട് ധരിച്ച്‌ മുട്ടുകാലില്‍ ഇരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.