ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിൽ വച്ചായിരുന്നു മരണം. ഐഎസ്ആർഒയുടെ മേധാവിയായി ഒൻപത് വർഷക്കാലം സേവനമനുഷ്ഠിച്ചു. സ്പേസ് കമ്മീഷൻ, കേന്ദ്ര സർക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1994 മുതൽ 2003 വരെയാണ് ഐഎസ്ആർഒയുടെ മേധാവിയായി സേവനമനുഷ്ഠിച്ചത്. കെ കസ്തൂരിരംഗൻ ചെയർമാനായിരിക്കുന്ന കാലയളവിലാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ചർച്ചകൾ ആരംഭിക്കുന്നത്. 2003 ഓഗസ്റ്റ് 27ന് അദ്ദേഹം ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചു.
2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായിരുന്നു. പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയുടെ പ്ലാനിങ് കമ്മീഷൻ അംഗമായും ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ ഡയറക്ടറായും പ്രവർത്തിച്ചു. ജിഎസ്എൽവി, പിഎസ്എൽവി വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.