ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് പി.എസ്.എല്‍.വി!!

ഇന്ത്യയുടെ അഭിമാനമായ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ 50ാമത്തെ വിക്ഷേപണ൦ വിജയകരമായി നടത്തി ISRO.

Sheeba George | Updated: Dec 11, 2019, 05:10 PM IST
 ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് പി.എസ്.എല്‍.വി!!

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ 50ാമത്തെ വിക്ഷേപണ൦ വിജയകരമായി നടത്തി ISRO.

വൈ​കുന്നേരം 3.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവന്‍ സ്‌പേസ് സെന്‍റിറില്‍നിന്ന്‍ പി.എസ്.എല്‍.വി റോക്കറ്റ് കുതിച്ചുയര്‍ന്നത് ഇന്ത്യയുടെ ആദ്യത്തെ ചാര ഉപഗ്രഹവും വഹിച്ചാണ് എന്നതാണ് 50ാ൦ വിക്ഷേപണത്തിന്‍റെ പ്രത്യേകത.

ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ്-2 ബി​ആ​ര്‍1 ഉപഗ്രഹത്തെ 16 മിനിറ്റിനുള്ളില്‍ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു. ഒപ്പം, അമേരിക്ക, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 9 ചെറുഉപഗ്രഹങ്ങളേയും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു.

പിഎസ്എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75മത് വിക്ഷേപണം കൂടിയാണിത്.

ഇതുവരെ രണ്ടു ദൗത്യങ്ങള്‍ ഒഴിച്ചാല്‍ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റിക്കാര്‍ഡോടെയാണ് പിഎസ്എല്‍വി 50-ാം യാത്രയ്‌ക്കൊരുങ്ങിയത്. 

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത.

ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തിയിരിയ്ക്കുകയാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന പി.എസ്.എല്‍.വി റോക്കറ്റ്.