ഐ.എസ്​.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിജയകരമായി വിക്ഷേപിച്ചു

ഐ.എസ്​.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിജയകരമായി വിക്ഷേപിച്ചു. സൗത്ത്​ അമേരിക്കന്‍ തീരത്തെ ഫ്രഞ്ച്​ ടെറിട്ടറി ഗയാനയിലെ കൗരു സ്​പേസ്​ പോര്‍ട്ടില്‍ നിന്നാണ്​ വിക്ഷേപണം നടന്നത്​.​ 

Last Updated : Jun 29, 2017, 01:49 PM IST
ഐ.എസ്​.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ഐ.എസ്​.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിജയകരമായി വിക്ഷേപിച്ചു. സൗത്ത്​ അമേരിക്കന്‍ തീരത്തെ ഫ്രഞ്ച്​ ടെറിട്ടറി ഗയാനയിലെ കൗരു സ്​പേസ്​ പോര്‍ട്ടില്‍ നിന്നാണ്​ വിക്ഷേപണം നടന്നത്​.​ 

ജി​സാ​റ്റി​നൊ​പ്പം ഹെ​ല്ലാ​സ് സാ​റ്റ് 3, ഇ​മ്മാ​ർ സാ​റ്റ് എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളും വി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ 2.29ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വി​ക്ഷേ​പ​ണം മി​നി​റ്റു​ക​ൾ താ​മ​സി​ച്ചാ​ണ് സം​ഭ​വി​ച്ച​ത്. 

 

 

3,477കിലോ ഭാരമുള്ള ജി സാറ്റ്​ -17 നില്‍ സി-ബാന്‍ഡും എസ്​-ബാന്‍ഡും വിവിധ തരത്തിലുള്ള വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഉറപ്പു വരുത്തും. യൂറോപ്പി​ന്‍റെ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്​പേസ്​ ഫ്ലൈറ്റ്​ VA238 ആണ്​ ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്​. ഐ.എസ്​.ആര്‍.ഒ ഈ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ്​ ജി സാറ്റ്​-17. രണ്ടെണ്ണവും ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപിച്ചത്​. 

Trending News