)
ഹൈദരാബാദ്: ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി നേതാവുമായ ജഗന് മോഹന്‍ റെഡ്ഡിയുടെ വാഹനം കയറി ഒരാള്‍ മരിച്ചതായി റിപ്പോർട്ട്. സംഭവം നടന്നത് ആന്ധപ്രദേശിലെ പല്‍നാട് ജില്ലയിലാണ്.
അപകടമുണ്ടായത് റെണ്ടപള്ളയിലെ വൈഎസ്ആര്‍സിപി നേതാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയിലാണ്. കഴിഞ്ഞ വര്‍ഷം ഈ നേതാവ് ജീവനൊടുക്കിയിരുന്നു. ജഗന് മോഹന്‍ റെഡ്ഡിയുടെ വാഹനം കടന്നുപോയ സ്ഥലങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ ഒട്ടേറെയാളുകള്‍ എത്തിയിരുന്നു.
അപകടത്തിൽ വൈഎസ്ആര്‍സിപി അനുഭാവിയായ 65 വയസ്സുകാരനായ സിംഗയ്യ എന്നയാളാണ് മരിച്ചത്. ജഗന് മോഹന്‍ റെഡ്ഡിയ്ക്ക് പുഷ്പവൃഷ്ടി നടത്തുമ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ഇയാള്‍ വഴുതീ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ സിംഗയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാഹനത്തിന്റെ മുന്‍വശത്തെ വലത് ചക്രത്തിനടിയില്‍പ്പെട്ട് അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായ പരുക്കേറ്റിരുന്നു .
നേരത്തെ ജഗന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറി ഒരാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരുന്നതെങ്കിലും പിന്നീടാണ് അത് ജഗന് സഞ്ചരിച്ചിരുന്ന വാഹനം തന്നെയാണെന്ന് വ്യക്തമാക്കിയത്. സംഭവത്തില്‍ കോണ്‍ഗ്രസും ടിഡിപിയും ജഗനെതിരേ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.