close

News WrapGet Handpicked Stories from our editors directly to your mailbox

ജഗന്‍ മോഹന്‍ റെഡ്ഡി മോദിയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാനത്തിന് പ്രത്യേക പദവി നേടിയെടുക്കും എന്നതായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം.   

Updated: May 26, 2019, 02:59 PM IST
ജഗന്‍ മോഹന്‍ റെഡ്ഡി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ തിളക്കമാര്‍ന്ന തിരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.

മോദിയെ പോന്നടയണിയിച്ചാണ് ജഗന്‍ തന്‍റെ സന്തോഷം പങ്കുവെച്ചത്. ആന്ധ്രാപ്രദേശിന്‍റെ പ്രത്യേക പദവിയും സാമ്പത്തിക സഹായവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തിന് പ്രത്യേക പദവി നേടിയെടുക്കും എന്നതായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. രാജ്യത്ത് തൂക്ക് മന്ത്രിസഭ വരുമെന്ന പ്രതീക്ഷയില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാന്‍ സഹായിക്കുന്ന പാര്‍ട്ടിയ്ക്ക് കേന്ദ്രത്തില്‍ പിന്തുണ നല്‍കുമെന്നും ജഗന്‍ പ്രഖ്യാപിച്ചിരുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷകാലവും പ്രത്യേക പദവിക്കായുള്ള ആന്ധ്രയുടെ ആവശ്യം ബിജെപി സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ഇതാണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യം വിടുന്നതിന് കാരണമായത്.

വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാക്കളായ വി.വിജയ സായ് റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കളും ജഗന്‍ മോഹനോപ്പം ഉണ്ടായിരുന്നു.  

രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയാണ് തരംഗമായത്. 175 അംഗ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് നാല്‍പ്പത്തിയാറുകാരനായ ജഗന്‍ മുഖ്യമന്ത്രി കസേരയിലേയ്ക്ക് എത്തുന്നത്.