സുപ്രിംകോടതി വിധി ലംഘിച്ച് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തിയതിന് മുപ്പതോളം പേരെ പൊലിസ് അറസ്റ്റു ചെയ്തു

തമിഴ്‌നാട്ടില്‍ സുപ്രിംകോടതി വിധി ലംഘിച്ച് ജെല്ലിക്കെട്ട് നടത്തിയതിന് മുപ്പതോളം പേരെ പൊലിസ് അറസ്റ്റു ചെയ്തു. മധുരൈ ആവണിവപുരത്ത് ജെല്ലിക്കെട്ട് നടത്താനുള്ള നീക്കം പൊലിസ് ചേര്‍ന്ന് തടയുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ചവരെ പൊലിസ് ലാത്തി വീശി തുരത്തി. നിരവധി പേരാണ് ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധിക്കുന്നത്. പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.

Last Updated : Jan 14, 2017, 05:33 PM IST
സുപ്രിംകോടതി വിധി ലംഘിച്ച് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തിയതിന് മുപ്പതോളം പേരെ പൊലിസ് അറസ്റ്റു ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ സുപ്രിംകോടതി വിധി ലംഘിച്ച് ജെല്ലിക്കെട്ട് നടത്തിയതിന് മുപ്പതോളം പേരെ പൊലിസ് അറസ്റ്റു ചെയ്തു. മധുരൈ ആവണിവപുരത്ത് ജെല്ലിക്കെട്ട് നടത്താനുള്ള നീക്കം പൊലിസ് ചേര്‍ന്ന് തടയുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ചവരെ പൊലിസ് ലാത്തി വീശി തുരത്തി. നിരവധി പേരാണ് ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധിക്കുന്നത്. പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.

പൊങ്കാല ആഘോഷത്തിന്റെ ഭാഗമായ ജല്ലിക്കെട്ട് തമിഴ്‌നാട്ടിലെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന വലിയ ആഘോഷമാണ് ജെല്ലിക്കെട്ട്. എന്നാല്‍ ജെല്ലിക്കെട്ട് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് എതിരായ ഹരജികള്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇത്തവണ പൊങ്കലിന് ജെല്ലിക്കെട്ട് ഇല്ലാതായത്.

Trending News