Baramulla Encounter: ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു

ബാരാമുള്ളയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. രാജ്യം പഹൽ​ഗാം ആക്രമണത്തിന്റെ നടുക്കത്തിൽ നിൽക്കുമ്പോഴാണ് നിയന്ത്രണ രേഖയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 23, 2025, 11:32 AM IST
  • പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിവയ്പ്പ് നടത്തി.
  • പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയതെന്നും കുറച്ച് നേരം ഇത് തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
  • വെടിവയ്പ്പിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Baramulla Encounter: ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ബാരമുള്ളയിൽ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വടക്കന്‍ കശ്മീരിലെ ബാരമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് സൈന്യം വധിച്ചത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും സാന്യം പിടിച്ചെടുത്തു. കനത്ത വെടിവയ്പ്പിന് പിന്നാലെയാണ് സൈന്യം ഭീകരരെ വധിച്ചത്. പ്രദേശത്ത് സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. 

Add Zee News as a Preferred Source

അതിനിടെ പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിവയ്പ്പ് നടത്തി. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയതെന്നും കുറച്ച് നേരം ഇത് തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെടിവയ്പ്പിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Also Read: Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം; സൂത്രധാരൻ ലഷ്കർ ഈ ത്വയിബ ഭീകരൻ, ആക്രമണം നടത്തിയത് ആറം​ഗ സംഘം

അതേസമയം പഹൽ​ഗാം ഭീകരരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള കസൂരിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നാണ് ഇയാൾ ആക്രമണം നിയന്ത്രിച്ചതെന്നാണ് സൂചന. ആറം​ഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണ സംഘത്തിൽ പ്രാദേസിക ഭീകരനും ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ ഈ ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. 

അതേസമയം രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ സൈന്യം തെരച്ചിൽ നടത്തി. ബൈസരൻ മേഖലയിൽ ഹെലികോപ്റ്ററിലാണ് സൈന്യം പരിശോധന നടത്തിയത്. എന്നാൽ തെരച്ചിലിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News