ശ്രീനഗർ: ജമ്മുകശ്മീരിൽ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ അതീവ ജാഗ്രത നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും നടത്തിയതിന് സമാനമായ ആക്രമണം നടത്താനാണ് പദ്ധതി.
വാഹനത്തിൽ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ആക്രമണം ഉണ്ടായേക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് പോലീസിനും സിവിൽ ഭരണകൂടത്തിനും നിർദേശം നൽകി. തെക്കൻ കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സംശയം തോന്നുന്ന വാഹനങ്ങളെ അതീവ ശ്രദ്ധയോടെ പരിശോധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ സേനയുടെ വാഹന വ്യൂഹങ്ങൾ കടന്നുപോകുന്ന സമയം അതീവ സുരക്ഷ ഒരുക്കാനും നിർദേശമുണ്ട്.
ഡൽഹിയിൽ നടത്തിയതുപോലുള്ള ആക്രമണം നടത്താനുള്ള സാധ്യതയും ഐബി തള്ളുന്നില്ല. ജമ്മുകശ്മീർ, രാജസ്ഥാൻ, ഡൽഹി, അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ഭീകരർ ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്നതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.
പരിചിതമല്ലാത്ത വാഹനങ്ങൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എന്നിവ കണ്ടെത്തിയാൽ അതീവ ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. ചെക്ക് പോസ്റ്റുകളിലും അതിർത്തികളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ അതത് സ്റ്റേഷൻ പരിധികളിൽ നിരീക്ഷണം ശക്തമാക്കണമെന്നും നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









