)
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ചഷോതി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 45 ആയി. നൂറിലേറെപ്പേരെ കാണാതായെന്നും വിവരം. പ്രദേശത്ത് സൈന്യവും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടസമയത്ത് പ്രദേശത്ത് ആയിരത്തിൽ അധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ ചഷോതി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ചെളിയിലും മണ്ണിലും മറ്റ് അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടന്ന 167 പേരെ ഇന്നലെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.
#WATCH | J&K | Aftermath of the flash flood that wreaked havoc at the Chashoti area in Kishtwar following a cloud burst yesterday. Vehicles and properties damaged.
— ANI (@ANI) August 14, 2025
As per Addl. SP Pardeep Singh, 45 people have lost their lives in the incident https://t.co/b1llO57YcJ pic.twitter.com/BjbT6hHXrB
#WATCH | J&K: Aftermath of the flash flood that occurred at the Chashoti area in Kishtwar following a cloudburst on 14th August. pic.twitter.com/5TWJkFs5Ko
— ANI (@ANI) August 15, 2025
ഇവരിൽ 38 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഹിമാലയത്തിലെ പുണ്യകേന്ദ്രമായ മാതാ ചാന്ദിനിയിലേക്ക് വാഹനം എത്തുന്ന അവസാനത്തെ ഗ്രാമമാണ് ചഷോതി. ഇവിടെ നിന്ന് മച്ചൈൽ മാത യാത്ര ആരംഭിക്കും. മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായ സാഹചര്യത്തിൽ എല്ലാ വർഷവും നടത്തുന്ന യാത്ര റദ്ദാക്കിയിരിക്കുകയാണ്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും രക്ഷാപ്രവർത്തനം നടത്തുകയാണെന്നും തന്റെ മനസ് ദുരന്തബാധിതർക്ക് ഒപ്പമാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.