ജമ്മു-കശ്മീര്‍‍: ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു

ജ​മ്മു-കശ്മീരില്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. 

Last Updated : Jan 25, 2020, 07:25 PM IST
  • ശ​നി​യാ​ഴ്ച മു​ത​ല്‍ പോ​സ്റ്റ്പേ​ഡ്, പ്രീ​പേ​ഡ് 2ജി ​ക​ണ​ക്ഷ​നു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് ജ​മ്മു-കശ്മീര്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
  • ജ​മ്മു-കശ്മീരില്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടി.
ജമ്മു-കശ്മീര്‍‍: ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു-കശ്മീരില്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. 

ശ​നി​യാ​ഴ്ച മു​ത​ല്‍ പോ​സ്റ്റ്പേ​ഡ്, പ്രീ​പേ​ഡ് 2ജി ​ക​ണ​ക്ഷ​നു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് ജ​മ്മു-കശ്മീര്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജ​മ്മു-കശ്മീരില്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടി.

അതേസമയം, ജമ്മു-കശ്മീര്‍ ഭ​ര​ണ​കൂ​ടം അം​ഗീ​ക​രി​ച്ച, 'വൈ​റ്റ് ലി​സ്റ്റ്' ചെ​യ്ത 301 വെ​ബ്‌​സൈ​റ്റു​ക​ള്‍ മാ​ത്ര​മേ പൊ​തു​ജ​ന​ത്തി​നു ല​ഭ്യ​മാ​കൂ. അതായത് ബാ​ങ്കിം​ഗ്, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ബ്‌​സെ​റ്റു​കള്‍ മാത്രമേ തത്കാലം ലഭ്യമാകൂ.  

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള വി​ല​ക്ക് തു​ട​രു​മെ​ന്നും അധികൃതര്‍ അ​റി​യി​ച്ചു.

കഴിഞ്ഞ 15 മുതലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്ക് 

ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് വിഘടനവാദ പ്രവർത്തനങ്ങൾ ശക്തമാക്കും: ഇന്‍റലിജന്‍സ് ജ​മ്മു-കശ്മീരില്‍ ഇളവ് വരുത്തിത്തുടങ്ങിയത്.

അഞ്ചുമാസത്തിലേറെ നീണ്ട നിയന്ത്രങ്ങള്‍ക്ക് സുപ്രീംകോടതി ഇടപെട്ടതോടെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നേരിയ തോതില്‍ തുറുന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി മാത്രമേ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കേണ്ടതുള്ളു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. 

എന്നാല്‍, ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെതിരെ ഇന്‍റലിജന്‍സ് കേന്ദ്ര സര്‍ക്കാരിന് താക്കീത് നല്‍കി. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നടപടി താഴ്‌വരയില്‍ വിഘടനവാദ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്. 

നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ജനുവരി ആദ്യവാരമാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ച് നിയന്ത്രണം നീക്കാന്‍ ആവശ്യപ്പെട്ടത്. അനിശ്ചിതകാലത്തേക്ക് നിയന്ത്രണം നീട്ടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

Trending News