ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലേക്കുള്ള വിനോദ യാത്ര ബുക്കിങ്ങിൽ വൻ ഇടിവ്. കർണാടകയിൽ നിന്ന് മാത്രം അയ്യായിരത്തോളം ബുക്കിങ് റദ്ദാക്കി. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കർണാടകയിൽ നിന്നുള്ള മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
അയ്യായിരത്തോളം വിനോദസഞ്ചാരികൾ ജമ്മുകശ്മീരിലേക്കുള്ള യാത്ര റദ്ദാക്കിയെന്നാണ് കർണാടക ടൂറിസം സൊസൈറ്റി അറിയിച്ചത്. വിവിധ ടൂർ ഓപ്പറേറ്റർമാർ വഴി ജമ്മുകശ്മീലേക്കുള്ള യാത്രയ്ക്കായി ബുക്ക് ചെയ്തവരുടെ വിവരമാണ് പുറത്തുവന്നത്. യാത്രകൾ ക്യാൻസൽ ചെയ്യുന്നത് മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഗണിക്കാതെയാണ് ആളുകൾ ട്രിപ്പ് ക്യാൻസൽ ചെയ്യുന്നതെന്നാണ് വിവരം.
ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള ബുക്കിങ്ങുകളുടെയും റദ്ദാക്കിയവരുടെയും എണ്ണമാണിത്. മറ്റ് യാത്രാ മാർഗങ്ങളിലൂടെയുള്ളവരുടെ കണക്ക് ലഭ്യമായിട്ടില്ല. ഈ സീസണിലെ ടൂറിസം സാധ്യതകൾ അവസാനിച്ചതായാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്. ജമ്മുകശ്മീരിലേക്കുള്ള വിനോദ സഞ്ചാര സാധ്യതകൾ ഇനി അടുത്ത സീസണിലേ അറിയാൻ സാധിക്കൂവെന്നാണ് കർണാടക ടൂറിസം സൊസൈറ്റി വ്യക്തമാക്കുന്നത്.
കർണാടകയിൽ ആയിരത്തിലേറെ ആഭ്യന്തര ടൂർ ഓപ്പറേറ്റർമാരാണുള്ളത്. ഇതിൽ നൂറോളം പേരാണ് കർണാടക ടൂറിസം സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ആഭ്യന്തര സഞ്ചാരികളെ മാത്രമല്ല വിദേശ സഞ്ചാരികളെയും ആശങ്കയിലാക്കിയെന്നാണ് വ്യക്തമാകുന്നത്. ചൊവ്വാഴ്ച ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









