close

News WrapGet Handpicked Stories from our editors directly to your mailbox

video: ആന്ധ്രയില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ഥി

തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശിലെ അനന്ദ്‌പൂറില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍ ആയതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥി എറിഞ്ഞുടച്ചു.  

Updated: Apr 11, 2019, 10:36 AM IST
video: ആന്ധ്രയില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ഥി

അനന്ദ്‌പൂര്‍: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് നടന്നു നീങ്ങുന്നത്‌.

രാവിലെ തന്നെ ജനങ്ങള്‍ വോട്ട് ചെയ്യാനായി എത്തി തുടങ്ങിയിട്ടുണ്ട്.  തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശിലെ അനന്ദ്‌പൂറില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍ ആയതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥി എറിഞ്ഞുടച്ചു. അനന്ദ്‌പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ ജനസേന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മധുസൂദന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്‌. 

ഇതോടെ സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയതായിരുന്നു ഗുപ്ത. എന്നാല്‍ മെഷീന് തകരാറുണ്ടെന്ന് പറഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരോട് കയര്‍ത്താണ് ഇയാള്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. 

ആന്ധ്രയില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് സൂചന. 

വീഡിയോ കാണാം: