)
ശ്രീനഗർ: പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് സേന വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ച് കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞ് ദിഗ്വാർ മേഖലയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
നുഴഞ്ഞ് കയറ്റം തടയുന്നതിനായി സ്ഥാപിച്ച മൈനുകളിലൊന്ന് ശക്തമായ മഴ പെയ്തതോടെ സ്ഥാനം മാറിയെത്തിയതാണ് അപകടത്തിന് കാരണമായത്. ഇത്തരത്തിൽ സ്ഥാനം മാറിയെത്തിയ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് നിലവിൽ അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം സാംബ ജില്ലയിൽ പൊട്ടാതെ കിടന്ന മോട്ടാർ ഷെൽ ബോംബ് നിർവീര്യമാക്കി. ഡിസ്പോസൽ സ്ക്വാഡ് ആണ് ബോംബ് നിർവീര്യമാക്കിയത്. നാട്ടുകാരാണ് പൊട്ടാതെ കിടന്ന ഷെല്ലിനെ കുറിച്ച് ബോംബ് സ്ക്വാഡിന് വിവരം നൽകിയത്. നിയന്ത്രണയ രേഖയ്ക്ക് സമീപത്തും സമീപ ഗ്രാമങ്ങളിലുമായി നിരവധി സ്ഫോടക വസ്തുക്കൽ സൈന്യം നിർവീര്യമാക്കി. മെയ് 10 ന് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ പലയിടത്ത് നിന്നും ഷെല്ലുകൾ അടക്കമുള്ള സ്ഫോടക വസ്തുക്കൾ സൈന്യം നിർവീര്യമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.