മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

മുത്തലാഖ് ബില്‍ ഇത്തവണ രാജ്യസഭയില്‍ പാസാകാന്‍ സാധ്യതയേറി.  

Last Updated : Jul 30, 2019, 04:34 PM IST
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇത്തവണ രാജ്യസഭയില്‍ പാസാകാന്‍ സാധ്യതയേറി.  

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ഭരണകക്ഷിയ്ക്ക് ബില്ലില്‍ വിജയം എളുപ്പമാക്കി നിതീഷ് കുമാറിന്‍റെ പാര്‍ട്ടിയായ ജെഡിയു. മുന്‍പ് രണ്ടുതവണ ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോഴും പാസായിരുന്നില്ല.
 
മു​ത്ത​ലാഖ് നി​രോ​ധ​ന ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ പരിഗണനയ്‌ക്കെടുത്തതോടെ ബില്ലിനെ എതിര്‍ക്കുന്ന സഖ്യ കക്ഷിയായ നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു​വും എ​ഐ​എ​ഡി​എം​കെ​യും സ​ഭ​യി​ല്‍​നി​ന്നും ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി. തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി​യും വാ​ക്കൗ​ട്ട് ന​ട​ത്തു​മെ​ന്നാ​ണ് സൂചന. 

രാ​ജ്യ​സ​ഭ​യു​ടെ അം​ഗ​ബ​ലം 241 ആ​ണ്. ബി​ല്‍ പാ​സാ​ക്കാ​ന്‍ 121 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. ജെ​ഡി​യു​വും എ​ഡി​എം​കെ​യും ഇ​റ​ങ്ങി​പ്പോ​യ​തോ​ടെ സ​ഭ​യി​ലെ അം​ഗ​ബ​ലം 213 ആ​യി കു​റ​യും. ഇ​തോ​ടെ ബി​ല്‍ പാ​സാ​ക്കാ​ന്‍ 107 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ടി​വ​രി​ക. നി​ല​വി​ല്‍ എ​ന്‍​ഡി​എ​ക്ക് 107 അം​ഗ​ങ്ങ​ള്‍ രാ​ജ്യ​സ​ഭ​യി​ലു​ണ്ട്. ഇ​തോ​ടെ വ​ള​രെ സു​ഗ​മ​മാ​യി ബി​ല്‍ പാ​സാ​ക്കി​യെ​ടു​ക്കാ​ന്‍ എ​ന്‍​ഡി​എ​ക്കും ബി​ജെ​പി​ക്കും സാ​ധി​ക്കും.

ക​ഴി​ഞ്ഞ​യാ​ഴ്ച സു​പ്ര​ധാ​ന വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ല്‍ വി​വാ​ദ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നെ സ​ഹാ​യി​ച്ച ത​ന്ത്ര​ത്തി​ന് സ​മാ​ന​മാ​യ ത​ന്ത്ര​മാ​ണി​ത്. കൂടാതെ, കഴിഞ്ഞദിവസം ബീഹാറിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിതീഷ് കുമാറിനെ വിളിച്ചിരുന്നു!!

മൂ​ന്നു​വ​ട്ടം മൊ​ഴി​ചൊ​ല്ലി മു​ത്ത​ലാ​ഖി​ലൂ​ടെ വി​വാ​ഹ​ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന ഭ​ര്‍​ത്താ​വി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് ബി​ല്‍. നേ​ര​ത്തെ ലോ​ക്സ​ഭ​യി​ല്‍ 82 നെ​തി​രേ 303 പേ​രു​ടെ വോ​ട്ടോ​ടെ​ ബി​ല്‍ പാ​സാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, ശ​ശി ത​രൂ​ര്‍, തൃ​ണ​മൂ​ല്‍ കോ​ണ്‍ ഗ്ര​സി​ലെ പ്ര​ഫ. സൗ​ഗ​ത റോ​യ്, ആ​ര്‍​എ​സ്പി​യി​ലെ എ​ന്‍.​ കെ. പ്രേ​മ​ച​ന്ദ്ര​ന്‍, തു​ട​ങ്ങി​യ​വ​ര്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചിരുന്നു.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കുന്നതാണ് ബില്‍. മുസ്ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്. 

ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇതരസമുദായങ്ങളില്‍ പെട്ട സ്ത്രീകളെ കാണുന്നില്ലയെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

ലോക്സഭയില്‍ ബി​ല്‍ പാ​സാ​യ​തി​ല്‍ പ്ര​തിഷേ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ്, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ജെ​ഡി​യു എം​പി​മാ​ര്‍ സ​ഭ​യി​ല്‍ നി​ന്നി​റ​ങ്ങി​പ്പോ​യിരുന്നു. 

സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാഖ് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

ബിജെപി സഭയില്‍ ഹാജരാകാന്‍ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Trending News