)
ന്യൂഡൽഹി: ജെഇഇ മെയിൻ പരീക്ഷയുടെ തിയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയാണ് ജെഇഇ മെയിൻ. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തുക. വിദ്യാർഥികളുടെ സൗകര്യാർഥം ഇത്തവണ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
സെഷൻ- സെഷൻ 1, പരീക്ഷാ തീയതി- 2026 ജനുവരി 21 മുതൽ 30 വരെ, രജിസ്ട്രേഷൻ ആരംഭം- 2025 ഒക്ടോബറിൽ
സെഷൻ- സെഷൻ 2, പരീക്ഷാ തീയതി- 2026 ഏപ്രിൽ 1 മുതൽ 10 വരെ, രജിസ്ട്രേഷൻ ആരംഭം- 2026 ജനുവരി അവസാനം
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: jeemain.nta.nic.in
അഡ്മിറ്റ് കാർഡ്: ഓരോ സെഷൻ പരീക്ഷ തുടങ്ങുന്നതിന് മൂന്ന് ദിവസം മുൻപ് അഡ്മിറ്റ് കാർഡ് ലഭ്യമാകും.
ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുമെന്നും വിദൂര പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഇത് പ്രയോജനകരമാകുമെന്നും എൻടിഎ പറഞ്ഞു. ഇത്തവണ മുതൽ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിനായി ആധാർ ബന്ധിത വിവര സ്ഥിരീകരണം (ആധാർ ലിങ്ക്ഡ് വെരിഫിക്കേഷൻ) ഉപയോഗിക്കും.
2024-ൽ പന്ത്രണ്ടാം ക്ലാസ് പാസായവർക്കോ 2026-ൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പ്രധാന വിഷയങ്ങളായി പരീക്ഷയെഴുതുന്നവർക്കോ ജെഇഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. വിശദമായ വിവരങ്ങൾക്കും നോട്ടിഫിക്കേഷനുമായി എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ jeemain.nta.nic.in സന്ദർശിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.