Jio Network Problems: ഫോൺ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റുമില്ല..! രാജ്യവ്യാപകമായി പണിമുടക്കി ജിയോ

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സേവനങ്ങൾ തടസപ്പെടുകയായിരുന്നുവെന്ന് ഉപഭോക്താക്കൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പങ്കുവെച്ചിട്ടുണ്ട്.     

Written by - Zee Malayalam News Desk | Last Updated : Jun 16, 2025, 03:47 PM IST
  • ഉച്ചയ്ക്ക് ഒന്നരയോടെയാണ് സേവനങ്ങൾ തകരാറിലായത്.
  • മൊബൈൽ സേവനങ്ങളും ജിയോ ഫൈബർ സേവനങ്ങളും തടസപ്പെട്ടു.
Jio Network Problems: ഫോൺ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റുമില്ല..! രാജ്യവ്യാപകമായി പണിമുടക്കി ജിയോ

രാജ്യവ്യാപകമായി പണിമുടക്കി ജിയോ. ജിയോ നെറ്റ്വർക്ക് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സേവനങ്ങൾ തകരാറിലായത്. മൊബൈൽ സേവനങ്ങളും ജിയോ ഫൈബർ സേവനങ്ങളും തടസപ്പെട്ടു. സേവനങ്ങൾ തടസപ്പെട്ട വിവരം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Add Zee News as a Preferred Source

ഡൗൺഡിറ്റക്ടറിൽ നിന്നുള്ള കണക്ക് പ്രകാരം 54% പരാതികളും മൊബൈൽ ഇന്റർനെറ്റിനെക്കുറിച്ചും 27% പരാതികൾ ജിയോ ഫൈബറിനെക്കുറിച്ചും 19% പരാതികൾ മൊബൈൽ ഫോൺ നെറ്റ്‌വർക്കുകളെക്കുറിച്ചുമാണ്. കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചണ്ഡീഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ സേവനങ്ങൾക്ക് തടസം നേരിട്ടു. എന്നാൽ സംഭവത്തിൽ റിലയൻസ് ജിയോ ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News