കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു

ജമ്മു-കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ സൈനികന് വീരമൃത്യു.

Last Updated : Aug 17, 2018, 12:40 PM IST
കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ സൈനികന് വീരമൃത്യു.
ഇന്ത്യന്‍ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം കുപ്‌വാരയിലെ കരളഗുണ്ടില്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. അതേസമയം, എത്ര ഭീകരരാണ് നുഴഞ്ഞുകയറിയതെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും വ്യക്തമല്ല.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്‍റെ 92 ബറ്റാലിയനും 32 രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക ദൗത്യസംഘവും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ഇതിനിടെ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഹാജിനിലും ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Trending News