ജെഎന്‍യു തിരഞ്ഞെടുപ്പ്: ഇടതു സഖ്യം തൂത്തുവാരി

എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.   

Last Updated : Sep 16, 2018, 03:00 PM IST
ജെഎന്‍യു തിരഞ്ഞെടുപ്പ്: ഇടതു സഖ്യം തൂത്തുവാരി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയക്കൊടി പാറിച്ച്‌ ഇടതുസഖ്യം. വിദ്യാര്‍ഥി യൂണിയന്‍റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. 

എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍റെ പ്രസിഡന്റായി എന്‍ സായ് ബാലാജി (എഐഎസ്‌എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്‌എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്‌എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്‌എഫ്) എന്നിവരും വിജയിച്ചു.

Trending News