Bangladesh: ഷെയ്ഖ് ഹസീനയുടെ വിചാരണയിൽ നാളെ വിധി; സുരക്ഷ ശക്തമാക്കി ബംഗ്ലാദേശ്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കേസിൽ പ്രത്യേക ട്രൈബ്യൂണലിന്റെ വിധി നാളെ.

Written by - Arathi N Aji | Last Updated : Nov 16, 2025, 02:06 PM IST
  • അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ചൗധരി അബ്ദുള്ള അൽ-മാമുൻ എന്നിവർക്കെതിരെ അഞ്ച് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
  • ഷേയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകണമെനാനയിരുന്നു പ്രോസിക്ക്യൂഷൻ ആവശ്യപ്പെട്ടത്.
Bangladesh: ഷെയ്ഖ് ഹസീനയുടെ വിചാരണയിൽ നാളെ വിധി; സുരക്ഷ ശക്തമാക്കി ബംഗ്ലാദേശ്

ധാക്ക: കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട  മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കേസിൽ പ്രത്യേക ട്രൈബ്യൂണലിന്റെ വിധി വരാനിരിക്കെ, സുരക്ഷ ശക്തമാക്കി ബംഗ്ലാദേശ്. "നിയമ നിർവ്വഹണ ഏജൻസികൾ ആവശ്യമായ തയ്യാറെടുപ്പുകൾ ഇതിനകം രാജ്യത്തുടനീളം പൂർത്തിയാക്കിയിട്ടുണ്ട്" എന്ന് ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം ചൗധരി മാധ്യമങ്ങളെ അറിയിച്ചു. 

Add Zee News as a Preferred Source

78 കാരിയായ ഹസീനയ്‌ക്കെതിരെ കഴിഞ്ഞ വർഷത്തെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ' ചുമത്തിയ കേസിലാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വിധി പ്രഖ്യാപിക്കുക. അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ചൗധരി അബ്ദുള്ള അൽ-മാമുൻ എന്നിവർക്കെതിരെ അഞ്ച് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ 1,400 പേർ വരെ കൊല്ലപ്പെട്ടതായി പി.ടി.ഐ ഉദ്ധരിച്ച ഐക്യരാഷ്ട്രസഭയുടെ അവകാശ ഓഫീസ് റിപ്പോർട്ട് പറയുന്നു. സർക്കാരിനെതിരെ പ്രതിക്ഷേധം നടത്തുന്നവർക്കെതിരെ സുരക്ഷാ നടപടികൾ സ്വികരിക്കാൻ ഹസീന ഉത്തരവിട്ടിരുന്നു. നാളെയാണ് ഹസീനയുടെ വിചാരണയിൽ വിധി പ്രഖ്യാപിക്കുന്നത്. ഷേയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകണമെനാനയിരുന്നു പ്രോസിക്ക്യൂഷൻ ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News