ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചതായി റിപ്പോർട്ട്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്.
Also Read: മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് ധോണി, Video കാണാം
യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണ സമിതി നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പണം പിടികൂടിയ വാർത്ത പുറത്ത് വന്നതു മുതൽ യശ്വന്ത് വർമ്മ കോടതിയിൽ എത്തിയിട്ടില്ല.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യശ്വന്ത് വർമ്മ സമീപകാലത്ത് പരിഗണിച്ച കേസ് വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഇതിനായി കേസുകളുടെ വിവരങ്ങൾ അന്വേഷണ സംഘ തേടുന്നുണ്ട്. മാത്രമല്ല യശ്വന്ത് വർമ്മയുടെയും, കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും 6 മാസത്തെ മൊബൈൽ വിവരങ്ങളും വിശദമായി പരിശോധിക്കും. ഇതിനായി വിദഗ്ദരുടെ സഹായം തേടാനും അന്വേഷണ സമിതി ആലോചിക്കുന്നുണ്ട്.
Also Read: ചൊവ്വ കർക്കടകത്തിലേക്ക്; ഏപ്രിൽ 3 മുതൽ ഇവർക്ക് വെച്ചടി വെച്ചടി കയറ്റം!
സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. പോലീസും വർമ്മയും നൽകിയ വിവരങ്ങളിലെ വൈരുദ്ധ്യം അന്വേഷണ സംഘം വിശദമായി പരിശോധിക്കും. മാർച്ച് 14 ന് രാത്രി 11:30 ഓടെ പണം കണ്ടെത്തിയെങ്കിലും പിറ്റേ ദിവസം വൈകുന്നേരം 4:30 ഓടെ മാത്രമാണ് പോലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









