Justice BR Gavai: ജസ്റ്റിസ് ബിആർ ഗവായ് ചീഫ് ജസ്റ്റിസ്; മേയ് 14ന് ചുമതലയേൽക്കും

Chief Justice of India: ജസ്റ്റിസ് ബിആർ ​ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

Written by - Zee Malayalam News Desk | Last Updated : Apr 30, 2025, 12:20 AM IST
  • ജസ്റ്റിസ് ​ഗവായ് ആറ് മാസത്തേക്കാകും ചീഫ് ജസ്റ്റിസ് ആയിരിക്കുക
  • നവംബറിൽ വിരമിക്കും
Justice BR Gavai: ജസ്റ്റിസ് ബിആർ ഗവായ് ചീഫ് ജസ്റ്റിസ്; മേയ് 14ന് ചുമതലയേൽക്കും

ന്യൂഡൽഹി: ജസ്റ്റിസ് ബിആർ ​ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. മെയ് 14ന് ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രത്തിന് കൈമാറി. മെയ് 13ന് ആണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുക. ഇതിന് തൊട്ടടുത്ത ദിവസമാകും ബിആർ ​ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുക. ജസ്റ്റിസ് ​ഗവായ് ആറ് മാസത്തേക്കാകും ചീഫ് ജസ്റ്റിസ് ആയിരിക്കുക. നവംബറിൽ വിരമിക്കും.

Trending News