CJI BR Gavai: ഇന്ത്യയുടെ 52ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് ബി.ആർ.ഗവായ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

രാഷ്ട്രപതി ദ്രൗപതി മുര്‍മു ആണ് ബി.ആർ.ഗവായ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.  

Written by - Zee Malayalam News Desk | Last Updated : May 14, 2025, 12:27 PM IST
  • ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻ​ഗാമിയായാണ് ​ഗവായ് എത്തുന്നത്.
  • ജസ്റ്റിസ് ​ഗവായ് ആറ് മാസത്തേക്കാകും ചീഫ് ജസ്റ്റിസ് ആയിരിക്കുക.
  • നവംബറിൽ വിരമിക്കും.
CJI BR Gavai: ഇന്ത്യയുടെ 52ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് ബി.ആർ.ഗവായ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ.ഗവായ് ചുമതലയേറ്റു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻ​ഗാമിയായാണ് ​ഗവായ് എത്തുന്നത്. ജസ്റ്റിസ് ​ഗവായ് ആറ് മാസത്തേക്കാകും ചീഫ് ജസ്റ്റിസ് ആയിരിക്കുക. നവംബറിൽ വിരമിക്കും. ഇന്ത്യയുടെ 52ാമത്തെ ചീഫ് ജസ്റ്റിസായാണ് ​ഗവായ് ചുമതലയേറ്റിരിക്കുന്നത്.

Add Zee News as a Preferred Source

ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസാകുന്ന ആളാണ് ജസ്റ്റിസ് ബി.ആർ.ഗവായ്. മുൻ കേരളാ ഗവർണറായിരുന്ന ആർ.എസ്.ഗവായിയുടെ മകനാണ് ബി. ആർ ​ഗവായ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News