എവിടെ 56 ഇഞ്ച് നെഞ്ച്? സൈനികന്‍റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ്‌

ബിഎസ്എഫ് ജവാന്‍റെ പൈശാചിക കൊലപതകത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്‌. മോദി സര്‍ക്കാരിന് സൈനികരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു.

Last Updated : Sep 20, 2018, 06:50 PM IST
എവിടെ 56 ഇഞ്ച് നെഞ്ച്? സൈനികന്‍റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ബിഎസ്എഫ് ജവാന്‍റെ പൈശാചിക കൊലപതകത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്‌. മോദി സര്‍ക്കാരിന് സൈനികരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു.

'എവിടെപ്പോയി ആ 56 ഇഞ്ച് നെഞ്ച് വിരിവ്? എവിടെപ്പോയി രോഷത്താല്‍ ചുവന്നു തുടുത്ത ആ കണ്ണുകള്‍? ഒന്നിനു പകരം പത്ത് തലയെടുക്കുമെന്ന പ്രഖ്യാപനം? സര്‍ക്കാരിന് ആശങ്ക അഴിമതിക്കാരെക്കുറിച്ചോര്‍ത്തുമാത്രമാണ്, സൈനികരെക്കുറിച്ചോര്‍ത്തല്ല. മോദിജി സൈന്യത്തെ രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. അവരുടെ സുരക്ഷയെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നില്ല. രാജ്യത്തിന് മറുപടി അറിഞ്ഞേ തീരൂ, നിങ്ങള്‍ അത് നല്‍കിയേ തീരൂ' സുര്‍ജെവാല ആവശ്യപ്പെട്ടു.

ആദ്യം ഹേംരാജ്, ഇപ്പോള്‍ നരേന്ദര്‍ കുമാര്‍. പാക്കിസ്താന്‍ പൈശാചികമായാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി. ബിഎസ്എഫ് ജവാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കുള്ള ചോദ്യം എന്ന നിലയില്‍ നടത്തിയ ട്വീറ്റിലാണ് അദ്ദേഹം ചോദ്യമുന്നയിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് കാണാതായ ബിഎസ്എഫ് ജവാന്‍ നരേന്ദര്‍ കുമാറിന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ ജമ്മു-കാശ്‌മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം രാംഗാര്‍ഹ് സെക്ടറില്‍ കണ്ടെത്തിയത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിന്‍റെ മൃതദേഹത്തില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. മൃതദേഹത്തിന്‍റെ കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു.

ഈ സംഭവം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് സൂചന. 
സംഭവത്തോടെ അതിര്‍ത്തിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. 

 

 

Trending News