ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരും!

ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ഭാവമെങ്കില്‍ ജെല്ലിക്കെട്ട്  പ്രക്ഷോഭത്തേക്കള്‍ കനത്ത പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.  

Last Updated : Sep 16, 2019, 02:44 PM IST
ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരും!

ചെന്നൈ: അമിത് ഷായുടെ ഹിന്ദി ഭാഷാ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്. 

ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ഭാവമെങ്കില്‍ ജെല്ലിക്കെട്ട്  പ്രക്ഷോഭത്തേക്കള്‍ കനത്ത പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.

ഒരുപാട് രാജാക്കന്മാര്‍ രാജ്യാധികാരങ്ങള്‍ കൈയ്യോഴിഞ്ഞാണ് ഇന്ത്യ പിറന്നതെങ്കിലും വ്യത്യസ്ത പ്രദേശങ്ങളിലെ മനുഷ്യര്‍ അവരുടെ ഭാഷയും സംസ്കാരവും പിന്‍തുടര്‍ന്നുവെന്നും 1950ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കാവുമ്പോള്‍ സര്‍ക്കാര്‍ ആ തീരുമാനത്തെ അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ആ അംഗീകാരത്തെ ഏതെങ്കിലും ഷായോ സുല്‍ത്താനോ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ആവശ്യമില്ലാത്ത നിര്‍ബന്ധം കൊണ്ടുവരുന്നത് നല്ലതിനല്ല ദോഷത്തിനാണെന്നും അദ്ദേഹം പറഞ്ഞു. 

ജെല്ലിക്കെട്ട് ഒരു ചെറിയ പ്രക്ഷോഭമായിരുന്നുവെന്നും എന്നാല്‍ ഭാഷയ്ക്ക് വേണ്ടി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചാല്‍ അത് വലുതാകുമെന്നു മാത്രമല്ല അപകടരമാവുകയും ചെയ്യുമെന്നും കമല്‍ഹാസന്‍ ഓര്‍മ്മിപ്പിച്ചു.

ബംഗാളികളൊഴിച്ച് ഇന്ത്യയ്ക്കാരാരും അവരുടെ ഭാഷയിലല്ല ദേശീയ ഗാനം ആലപിക്കുന്നത്. എങ്കിലും അവര്‍ ആ ഗാനം സന്തോഷത്തോടെയാണ് ആലപിക്കുന്നത് കാരണം കവി മറ്റ് ഭാഷകളെ അതില്‍ അംഗീകരിക്കുന്നുവെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത ബലപ്രയോഗം നല്ലതിനല്ലെന്നും അദ്ദേഹം പറഞ്ഞു.

Trending News