കമല്‍ഹാസന്‍റെ പ്രചാരണ വീഡിയോ വൈറലാകുന്നു

രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളെ ഉദാഹരിച്ച് ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ ഹാസന്‍ വീഡിയോയില്‍ പറയുന്നുണ്ട്.  

Last Updated : Apr 13, 2019, 02:14 PM IST
കമല്‍ഹാസന്‍റെ പ്രചാരണ വീഡിയോ വൈറലാകുന്നു

ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് ഇറക്കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  അത് ആരുടെ വീഡിയോയാണ് എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലെ. 

അത് മറ്റാരുടെയും അല്ല മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹസന്‍റെയാണ് ആ വീഡിയോ.  യുട്യുബില്‍ പുറത്തിറക്കിയ വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 

വീഡിയോയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, എംകെ സ്റ്റാലിന്‍റെയും പ്രസംഗങ്ങള്‍ കേട്ട് ദേഷ്യം വരുന്ന കമല്‍ഹാസന്‍ ടിവി എറിഞ്ഞുടയ്ക്കുകയും തുടര്‍ന്ന് നിങ്ങള്‍ തീരുമാനിച്ചോ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന ചോദ്യവുമായിട്ടാണ് വീഡിയോയിലേക്ക് വരുന്നത്.

രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളെ ഉദാഹരിച്ച് ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ ഹാസന്‍ വീഡിയോയില്‍ പറയുന്നുണ്ട്. വോട്ട് ആര്‍ക്ക് കൊടുക്കണമെന്ന അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേള്‍ക്കുന്നത് നല്ലതാണെങ്കിലും വേദനകള്‍ അറിഞ്ഞ അച്ഛനും അമ്മയും പറയുന്നത് കൂടി കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടാകുമെന്നും കമല്‍ പറയുന്നു.

മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ ആദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു സ്ഥലത്തും സ്ഥാനാര്‍ത്ഥിയായി കമല്‍ഹാസന്‍ നില്‍ക്കുന്നില്ലയെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചരണത്തിലാണ് അദ്ദേഹം. 

മക്കള്‍ നീതി മയ്യത്തിന്‍റെ ടോര്‍ച്ച് ചിഹ്നവും വീഡിയോയില്‍ അവസാനം കാണിച്ചിട്ടുണ്ട്. ഏപ്രില്‍ 18 ന് ആണ് തമിഴ്നാട്‌ ലോക്സഭ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ്‌ 23 നും. 

വീഡിയോ കാണാം:

Trending News