ഉത്തര്‍ പ്രദേശില്‍ "ഗുണ്ടാരാജ്", പോലീസുകാര്‍ സുരക്ഷിതരല്ലാത്തിടത്ത് പൊതുജനങ്ങളോ? ചോദ്യവുമായി രാഹുല്‍ ഗാന്ധി

  ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍  8 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന  സര്‍ക്കാരിനെ  വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി ....

Last Updated : Jul 3, 2020, 02:40 PM IST
ഉത്തര്‍ പ്രദേശില്‍  "ഗുണ്ടാരാജ്",  പോലീസുകാര്‍ സുരക്ഷിതരല്ലാത്തിടത്ത് പൊതുജനങ്ങളോ? ചോദ്യവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍  8 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന  സര്‍ക്കാരിനെ  വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി ....

ഉത്തര്‍  പ്രദേശിലെ "ഗുണ്ടാരാജി"ന്‍റെ മറ്റൊരു ഉദാഹരമാണ് സംസ്ഥാനത്ത് നടന്ന സംഭവ൦ തെളിയിക്കുന്നത്, പോലീസുകാര്‍ കൂടി സുരക്ഷിതരല്ലെങ്കില്‍ പിന്നെ പൊതുജനങ്ങള്‍ എങ്ങനെ സുരക്ഷിതരായിരിക്കു൦? രാഹുല്‍  ഗാന്ധി   ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ  പ്രതികരണം. കൊല്ലപ്പെട്ട രക്തസാക്ഷികളുടെ  കുടുംബങ്ങള്‍ക്ക് എന്‍റെ  അനുശോചനം, പരിക്കേറ്റവര്‍  വേഗ൦  സുഖം പ്രാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഷിവിലി ഡോണ്‍’ എന്നറിയപ്പെടുന്ന  വികാസ് ദുബെ എന്ന കുപ്രസിദ്ധ കുറ്റവാളിയെ തേടിയാണ്  കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ പോലീസ്  റെയ്ഡ്  നടത്തിയത്.   പോലീസ് എത്തിയതോടെ  വികാസ് ദുബെ യുടെ ആളുകള്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.സ് 8 പോലീസുകാരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 

 വികാസ് ദുബൈയ്ക്ക് നേരെ 57 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2001 ല്‍ ബി.ജെ.പി നേതാവായ സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്  വികാസ് ദുബൈ. ആ സമയത്തെ രാജ്‌നാഥ് സിംഗ് സര്‍ക്കാരിലെ മന്ത്രിസഭാംഗമായിരുന്നു കൊല്ലപ്പെട്ട സന്തോഷ് ശുക്ല.

Trending News