ന്യൂഡല്‍ഹി: പ്രശസ്ത സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ പുതിയ ചിത്രമായ ദായ്റയില്‍ അഭിനയിക്കാന്‍ ഒരുങ്ങി ബോളിവുഡ് നായിക കരീന കപൂര്‍. മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
തിങ്കളാഴ്ച കരീന കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ദായ്‌റയുടെ ഭാഗമാണെന്ന് പ്രേക്ഷകരെ അറിയിച്ചത്. മേഘ്‌ന ഗുല്‍സാറിനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുളള ചിത്രമാണ് നടി പങ്കിട്ടിരിക്കുന്നത്.
''താന്‍ എപ്പോഴും ഒരു സംവിധായകന്റെ നടിയാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തവണ നമ്മുടെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ മേഘ്‌ന ഗുല്‍സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് കാത്തിരിക്കാനാവില്ലെന്നും നടി പോസ്റ്റിന് താഴെ കുറിച്ചു.''
അതെസമയം പൃഥ്വിരാജും ദായ്റയില്‍ അഭിനയിക്കുന്ന സന്തോഷം സമൂഹ മാധയമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. കേള്‍ക്കുന്ന നിമിഷം മുതല്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില കഥകളുണ്ട്, ദായ്റ തനിക്ക് അങ്ങനെ ഒന്നാണ് എന്ന് പൃഥിരാജ് സുകുമാരന്‍ പറഞ്ഞു. മേഘ്‌ന ഗുല്‍സാര്‍, കരീന കപൂര്‍ ഖാന്‍, ടീം ജംഗ്ലി പിക്‌ചേഴ്‌സ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരീന കപൂര്‍, സംവിധായിക മേഘ്‌ന എന്നിവര്‍ക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച സാം ബഹദൂര്‍ ആണ് മേഘ്‌നയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









