)
Kargil Vijay Diwas 2025: ഇന്ന് കാർഗിൽ 'വിജയ് ദിവസ്... കാർഗിൽ മലനിരകളിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ പോരാട്ട വിജയത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ഇന്ന് 26 വയസ്. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ അറിയിച്ച സന്ദർഭമായിരുന്നു കാർഗിൽ യുദ്ധവും അതിന്റെ പരിസമാപ്തിയും.
അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ 72 ദിവസം നീണ്ടുനിന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പലപ്പോഴും ഇന്ത്യക്കെതിരെ നേർക്കുനേർ പോരാട്ടത്തിന് തയ്യാറാകുന്ന പാകിസ്ഥാൻ ഒടുവിൽ തോറ്റു മടങ്ങുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്.
1999 ജൂലൈ 26 നായിരുന്നു ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയം കുറിച്ചത്. ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ രക്ഷിച്ചപ്പോൾ നഷ്ടമായത് 527 ധീര ജവാന്മാരെ ആയിരുന്നു. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 14 ന് വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി എബി വാജ്പേയി പ്രഖ്യാപിക്കുകയും തുടർന്ന് ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപിക്കുകയുമായിരുന്നു.
1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് സൈനികര്‍ ഭീകര വാദികളുടെ വേഷത്തിൽ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ് കയറി. ആട്ടിടയന്മാരാണ നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രുക്കൾ കൈവശപ്പെടുത്തിയ വിവരം ഇന്ത്യന്‍ സൈന്യത്തെ അന്ന് അറിയിച്ചത്.
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയെത്തിയ ശത്രുവിന് മറുപടി നല്കാന് 'ഓപ്പറേഷന് വിജയ്' എന്ന പേരിൽ സൈനിക നടപടി ആരംഭിക്കുകയായിരുന്നു ഇന്ത്യ. യുദ്ധത്തിനും സൈനിക നടപടിക്കും യോജിക്കാത്ത ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ ആയിരുന്നുവെങ്കിലും അതൊക്കെ ഇന്ത്യന്‍ സൈനികരുടെ മനോവീര്യത്തിന് മുന്നില്‍ വഴിമാറി എന്നുവേണം പറയാൻ. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിലൂടെ നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ തുരത്തിയത്. ഇതിനായി രണ്ട് ലക്ഷത്തോളം ഭടന്മാരെ വിന്യസിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
കാര്‍ഗില്‍ യുദ്ധത്തിൽ മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ വീരമൃത്യു വരിച്ചു. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 നെ ഇന്ത്യ വിജയ് ദിവസ് എന്ന പേരിൽ ആചരിക്കുന്നു. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീരജവാൻമാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാവർഷവും രാജ്യം ഈ ഓർമ്മ പുതുക്കാറുമുണ്ട്. രാജ്യത്തിന് വേണ്ടി ജീവന് ബലി നല്കിയ ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ ഇന്നും രാജ്യം ശിരസ് നമിക്കുകയാണ്.
യുദ്ധവിജയത്തിൻ്റെ 26 മത്തെ വാർഷിക ദിനമായ ഇന്ന് കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് രാഷ്ട്രം ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ പോരാടിയ സായുധ സേനകളുടെ ത്യാഗത്തെയും ധൈര്യത്തെയും അനുസ്മരിച്ച നിരവധി നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരും ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.