Karnataka to restrict RSS activities: ആർഎസ്എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഒരുങ്ങി കർണ്ണാടക സർക്കാർ

സർക്കാർ ഉടമസ്ഥ സ്ഥാപനങ്ങളിലും, സ്ഥലങ്ങളിലും ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണ്ണാടക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

Written by - Arathi N Aji | Last Updated : Oct 16, 2025, 06:34 PM IST
  • സർക്കാർ ഉടമസ്ഥ സ്ഥാപനങ്ങളിലും, സ്ഥലങ്ങളിലും ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണ്ണാടക.
  • മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ചുള്ള നിയമനിർമ്മാണത്തിന് സഭ അംഗീകാരം നൽകി.
  • പ്രിയങ്ക് ഖർഗെ സിദ്ധരാമയ്യക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
Karnataka to restrict RSS activities: ആർഎസ്എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഒരുങ്ങി കർണ്ണാടക സർക്കാർ

ബംഗളൂരു: സർക്കാർ ഉടമസ്ഥ സ്ഥാപനങ്ങളിലും, സ്ഥലങ്ങളിലും ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണ്ണാടക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ചുള്ള നിയമനിർമ്മാണത്തിന് സഭ അംഗീകാരം നൽകി. ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖർഗെ സിദ്ധരാമയ്യക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 

Add Zee News as a Preferred Source

ആർഎസ്എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് ഇതിന് മുൻപും പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് തനിക്ക് നിരവധി ഭീഷണികൾ ആർഎസ്എസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഭീഷണി കോളുകളുടെ ശബ്ദരേഖ എക്സിലൂടെ പുറത്ത് വിട്ടിരുന്നു. ആർഎസ്എസ്, യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നുവെന്നും, അവരുടെ ഇടയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നുമാണ്  പ്രിയങ്ക് ഖർഗെ ആരോപിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News