)
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ ദിവസങ്ങളായി നിലനിന്നിരുന്ന നേതൃത്വ പ്രശ്നങ്ങള്‍ക്ക് അവസാനം കണ്ട് ഹൈക്കമാന്‍ഡ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല നേരിട്ടെത്തിയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശത്തോടെ ആയിരുന്നു ഇത് എന്നാണ് സൂചനകള്‍.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണ സമയം മുതല്‍ ഇത് പ്രധാന ചര്‍ച്ചാവിഷയം ആയിരുന്നു. ഉന്നത നേതൃത്വം ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവിലാണ് സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാനവും ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കിയത്.
സംസ്ഥാനത്ത് ഭരണ തലത്തില്‍ നേതൃമാറ്റം വേണം എന്ന ആവശ്യവുമായി രംഗത്ത് വന്നത് ഡികെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ ആയിരുന്നു. നൂറോളം എംഎല്‍എമാരുടെ പിന്തുണ ശിവകുമാറിനുണ്ട് എന്ന അവകാശവാദവുമായി ആദ്യം രംഗത്ത് വന്നത് എംഎല്‍എ ഇഖ്ബാല്‍ ഹുസാന് ആയിരുന്നു. മുഖ്യമന്ത്രിയാവാനുള്ള എല്ലാ അവകാശവും ശിവകുമാറിനുണ്ട് എന്നായിരുന്നു വാദം. ഈ വിഷയം രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും ഇഖ്ബാല്‍ ഹുസൈന് പറഞ്ഞിരുന്നു.
എന്തായാലും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി വിലയിരുത്താനെത്തിയ സുര്‍ജേവാല നേതൃമാറ്റം പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. പാര്‍ട്ടിയുടെ സംഘടനാപരമായ പ്രകടനം വിലയിരുത്താന്‍ വേണ്ടിയാണ് താന്‍ എത്തിയത് എന്നാണ് സുര്‍ജേവാല മാധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാരിന്റെ വികസന പദ്ധതികളും വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് ഒരു ചര്‍ച്ചയും ഉണ്ടായില്ലെന്നും ഇത് സംബന്ധിച്ച് ആരുടേയും അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളെ തീര്‍ത്തും തള്ളിക്കളഞ്ഞുകൊണ്ടാണ് ഡികെ ശിവകുമാറും പ്രതികരിച്ചത്. യാതൊരു നേതൃമാറ്റവും ഇപ്പോഴില്ലെന്നും തനിക്ക് വേണ്ടി ആരും രംഗത്ത് വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ ഈ വിഷയത്തില്‍ ആരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തരുത് എന്നും അദ്ദേഹം കർശനമായി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം സമ്മാനിച്ചതിന് പിന്നിൽ ഡികെ ശിവകുമാറിന്റെ പ്രവർത്തനങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. എംഎൽഎമാരെ കാലുമാറ്റത്തിൽ നിന്ന് പിൻമാറ്റുന്നതിലും സർക്കാർ രൂപീകരിക്കുന്നതിലും ഏറ്റവും ശക്തമായ ഇടപെടൽ നടത്തിയത് ശിവകുമാർ തന്നെ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.