lock down നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കര്‍ണാടകം

  കോവിഡ്‌  പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന  lock down മെയ്‌ 3 ന് അവസാനിക്കാനിരിക്കെ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍... 

Last Updated : Apr 30, 2020, 09:09 PM IST
lock down നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കര്‍ണാടകം

ബാംഗളൂരു:  കോവിഡ്‌  പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന  lock down മെയ്‌ 3 ന് അവസാനിക്കാനിരിക്കെ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍... 

സംസ്ഥനത്തെ പ്രധാന വ്യവസായങ്ങള്‍ തുറക്കുമെന്നും എന്നാല്‍, IT സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതായത് കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളിലെ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. പൊതുമേഖലാ യൂണിറ്റുകള്‍, വന്‍കിട വ്യവസായങ്ങള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, IT സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ IT മേഖലയ്ക്ക് ഉപാധികളോടെയാണ് പ്രവര്‍ത്തനാനുമതി. ജീവനക്കാരോട്  കഴിവതും വീടുകളില്‍ നിന്ന് തന്നെ ജോലി തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. 

അതേസമയം, മാസ്ക് ഉപയോഗിക്കുക, ശുചിത്വ൦ പാലിക്കുക, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.  

മെയ് 4 മുതല്‍ 50%  തൊഴിലാളികള്‍ക്കും ജോലികള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. അതേസമയം പൊതുഗതാഗതം അനുവദിച്ചിട്ടില്ല. അതിനാല്‍ തൊഴിലാളികള്‍ അവരുടെ കമ്പനികള്‍  ക്രമീകരിച്ച വാഹനങ്ങളോ സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കേണ്ടിവരും. കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും.

എന്നാല്‍, മെയ് 3 ന് ശേഷ൦ മാളുകളും സിനിമാശാലകളും പ്രവര്‍ത്തിക്കില്ല.മദ്യ വില്‍പ്പന സംബന്ധിച്ച തീരുമാന൦ ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.  എക്‌സൈസ്, ധനകാര്യ വകുപ്പുകള്‍ മദ്യശാലകള്‍ തുറക്കേണ്ട സാഹചര്യം യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ച ശേഷം തിരുമാനം കൈക്കൊള്ളാമെന്നാണ് മന്ത്രിസഭ തിരുമാനം. 

വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനാന്തര യാത്രക്ക് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.  മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവര്‍ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം. വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ഉളളൂ. 

അതേസമയം, കോവിഡ്- 19 ന്‍റെ ആഘാതം മൂന്നുമാസം കൂടി നമ്മെയെല്ലാം ബാധിച്ചാല്‍ അതില്‍ അതിശയിക്കാനില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.  എന്നാല്‍, വലിയതോതില്‍ കര്‍ണാടകയ്ക്ക് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് 30 പേര്‍ക്കാണ് കോവിഡ്- 19  സ്ഥിരീകരിച്ചത്.  ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 565ആയി.  ഇതുവരെ 21 പേര്‍ക്കാണ് കോവിഡ് ബാധ മൂലം ജീവഹാനി സംഭവിച്ചത്.  

Trending News