close

News WrapGet Handpicked Stories from our editors directly to your mailbox

കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പുഫലം അന്തിമമായി പുറത്തുവന്നതോടെ ബി.ജെ.പിയുടെ ആഘോഷ പ്രകടനങ്ങള്‍ക്ക് മങ്ങലേറ്റു. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തതായി കരുതിയ ബിജെപിയ്ക്ക് ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ പ്രതീക്ഷ മങ്ങി. 

Updated: May 15, 2018, 04:48 PM IST
കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

ബംഗളൂരു:‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പുഫലം അന്തിമമായി പുറത്തുവന്നതോടെ ബി.ജെ.പിയുടെ ആഘോഷ പ്രകടനങ്ങള്‍ക്ക് മങ്ങലേറ്റു. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തതായി കരുതിയ ബിജെപിയ്ക്ക് ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ പ്രതീക്ഷ മങ്ങി. 

ബിജെപി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ നിര്‍ത്തി വച്ചതയാണ് റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചടുല നീക്കമാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇതോടെയാണ് ബിജെപി ആഘോഷങ്ങള്‍ നിര്‍ത്തിവച്ചത്. 

തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടി ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസ് 78 ഉം ജെഡിഎസ് 37 ഉം സീറ്റുകള്‍ നേടി. 

അതേസമയം, മേഘാലയിലും ഗോവയിലും സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുനീക്ക൦  കോണ്‍ഗ്രസ് ശക്തമാക്കിയിരിക്കുകയാണ്.