ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടുപ്പ്: ​ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയ്ക്ക് തിരിച്ചടി. 

Last Updated : May 4, 2018, 03:36 PM IST
ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടുപ്പ്: ​ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയ്ക്ക് തിരിച്ചടി. 

അഴിമതി കേസിലെ പ്രതിയും വി​വാ​ദ ഖ​നി ഉ​ട​മയുമായ ബല്ലാരിയിലെ ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി. 2015 ല്‍ ജാമ്യം നല്‍കിയ സമയത്ത് കോടതി നല്‍കിയ വ്യവസ്ഥയനുസരിച്ചാണ് ഇത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയ്ക്ക് ബല്ലാരിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. 

അതനുസരിച്ച് 10 ദിവസത്തേക്ക് ബല്ലാരിയിൽ തുടരാനും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ജ​നാ​ർ​ദ​ൻ റെ​ഡ്ഡി അപ്പീല്‍ നല്‍കിയിരുന്നു. റെ​ഡ്ഡി നല്‍കിയ ഈ  അപ്പീലാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ എ കെ കെ സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. അതുകൂടാതെ ബല്ലാരിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 

റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് ബി​ജെ​പി ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യ​ത് മുന്‍പേ തന്നെ വിവാദമായിരുന്നു. അ​ഴി​മ​തി​യോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ല എ​ന്ന് മോ​ദി സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​മ്പോള്‍ ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. 

അതേസമയം, ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായുടെ അനുമതിയോടെയാണ് റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കിയത് എന്ന് ബിജെപി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്. ​യെ​ദ്യൂ​ര​പ്പ സമ്മതിച്ചു. ഖ​നി അ​ഴി​മ​തി​യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ജ​നാ​ർ​ദ​ൻ റെ​ഡ്ഡി മ​ത്സ​രി​ക്കേ​ണ്ടെ​ന്നു മാ​ത്ര​മാ​ണ് അ​മി​ത് ഷാ ​നി​ർ​ദേ​ശി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രാ​യ ക​രു​ണാ​ക​ർ റെ​ഡ്ഡി​ക്കും സോ​മ​ശേ​ഖ​ർ റെ​ഡ്ഡി​ക്കും സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ അ​മി​ത് ഷാ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യെ​ദ്യൂ​ര​പ്പ വ്യക്തമാക്കി.  

പാര്‍ട്ടിയുടെ ലക്ഷ്യമായ 150 സീറ്റ് നേടുക എന്നത് റെ​ഡ്ഡി സഹോദരന്മാരുടെ സഹായത്തോടെ പ്രവര്‍ത്തികമാവുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.  

 

Trending News