താമരയെ തള്ളി, കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

Last Updated : May 15, 2018, 05:52 PM IST
താമരയെ തള്ളി, കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

കര്‍ണാടകയില്‍ അധികാരം പിടിക്കാനായി രാഷ്ട്രീയ കളി നടത്തുന്ന ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് ജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥിമാരും കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ച നാഗേഷും മറ്റ് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്കെതിരായ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതയാണ് റിപ്പോര്‍ട്ട്. 

കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നു. രണ്ടു സ്ഥാനങ്ങളില്‍ നിന്നും ലഭിച്ച അനുഭവം കൈമുതലാക്കി കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി നേതൃത്വം വെട്ടിലായി. സംസ്ഥാനത്ത് ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന ധാരണയില്‍ അന്തിമഫലത്തിനായി കാത്തിരുന്ന ബിജെപിയ്ക്ക് നിരാശയായിരുന്നു ഫലം. 

കോണ്‍ഗ്രസിന്‍റെ ചടുല നീക്കം രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറ്റിമറിയ്ക്കുകയായിരുന്നു. 

 

 

Trending News