ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോല്‍വി

  

Last Updated : May 15, 2018, 10:59 AM IST
ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോല്‍വി

കര്‍ണാടക: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോല്‍വി. ജെഡിഎസിന്‍റെ ജി.ഡി ദേവഗൗഡയ്ക്കാണ് ഇവിടെ വിജയം. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. 

ചാമുണ്ഡേശ്വരിയില്‍ അപകടം മണത്ത സിദ്ധരാമയ്യ  ബദാമിയിലും മത്സരിച്ചിരുന്നു. നേരിയ ലീഡാണ് ബദാമിയില്‍ സിദ്ധരാമയ്യയ്ക്കുള്ളത്. ഇവിടെ റെഡ്ഡി സഹോദരന്മാരുടെ ഉറ്റ മിത്രം ശ്രീരാമുലുവാണ് ബിജെപി സ്ഥാനാര്‍ഥി. ലീഡ് നില മാറിമറിയുന്ന ബദാമിയിലെ ജനവിധി സസ്പെന്‍സിലേക്ക് നീങ്ങുകയാണ്. അങ്ങനെ കര്‍ണാടകത്തില്‍ ബിജെപി തരംഗം ആഞ്ഞുവീശിയപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ അമരക്കാരനുമായ സിദ്ധരാമയ്യക്ക് ചാമുണ്ഡേശ്വരിയില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

ശിക്കാരിപ്പുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം. ബിജെപി 119 കോണ്‍ഗ്രസ് 57 ജെഡിഎസ് 44 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു.  222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 

Trending News