ശിക്കാരിപുരയില്‍ ബി എസ് യെദ്യുരപ്പയ്ക്ക് വിജയം

  

Updated: May 15, 2018, 12:12 PM IST
 ശിക്കാരിപുരയില്‍ ബി എസ് യെദ്യുരപ്പയ്ക്ക് വിജയം

ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യുരപ്പയ്ക്ക് വിജയം.

ശിക്കാരിപുരയിലെ മണ്ഡലത്തില്‍നിന്നാണ് യെദ്യുരപ്പയുടെ വിജയം. കോണ്‍ഗ്രസിന്‍റെ ജിബി മാലതേഷിനെയാണ് യെദ്യുരപ്പ പരാജയപ്പെടുത്തിയത്. പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് യെദ്യുരപ്പയുടെ വിജയം. വോട്ടെടുപ്പിനു മുമ്പും ശേഷവും തികഞ്ഞ ആത്മവിശ്വാസമായിരുന്നു യെദ്യുരപ്പ പ്രകടിപ്പിച്ചിരുന്നത്.

ബിജെപി വിജയിക്കുമെന്നും പതിനേഴാം തീയതി സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദ്യുരപ്പ മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2008ലാണ് യെദ്യുരപ്പ ഇതിനു മുമ്പ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്.

എന്നാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് 2011 ല്‍ സ്ഥാനം ഒഴിയേണ്ടിവന്നു. തുടര്‍ന്ന് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.