Coldrif cough syrup: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും സിറപ്പുകൾ നൽകരുത്; ഉത്തരവിറക്കി കർണാടക സർക്കാർ

Karnataka Government: ആശുപത്രികൾ, ഫാർമസികൾ, ക്ലിനിക്കുകൾ, ഡോക്ടർമാർ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ഉൾപ്പെടെ എല്ലാ ആരോ​ഗ്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.

Written by - Roniya Baby | Last Updated : Oct 7, 2025, 09:18 AM IST
  • മധ്യപ്രദേശിലും രാജസ്ഥാനിലും ചുമയ്ക്കുള്ള കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചിരുന്നു
  • ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം
Coldrif cough syrup: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും സിറപ്പുകൾ നൽകരുത്; ഉത്തരവിറക്കി കർണാടക സർക്കാർ

ബെം​ഗളൂരു: ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകൾ രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകരുതെന്ന് കർണാടക ആരോ​ഗ്യവകുപ്പ്. ചുമ ജലദോഷം എന്നിവയ്ക്ക് സിറപ്പ് ഡോക്ടർമാർ നിർദേശിക്കുകയോ നൽകുകയോ ചെയ്യരുതെന്ന് കർണാടക ആരോ​ഗ്യ വകുപ്പ് സംസ്ഥാനത്തെ ആരോ​ഗ്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

Add Zee News as a Preferred Source

മധ്യപ്രദേശിലും രാജസ്ഥാനിലും ചുമയ്ക്കുള്ള കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ആശുപത്രികൾ, ഫാർമസികൾ, ക്ലിനിക്കുകൾ, ഡോക്ടർമാർ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ഉൾപ്പെടെ എല്ലാ ആരോ​ഗ്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.

ALSO READ: കഫ് സിറപ്പ് കഴിച്ച് മരണം; കേരളത്തിലും പരിശോധന, സംസ്ഥാനത്ത് കോൾഡ്രിഫിന്റെ വിൽപന പൂർണമായി നിരോധിച്ചു

മരുന്ന് വിൽപ്പനയെ സംബന്ധിച്ച് കർണാടക സർക്കാർ എല്ലാ എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥരോടും കർശന ജാ​ഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കൽ നിർമിക്കുന്ന കോൾഡ്രിഫ് സിറപ്പ് (ബാച്ച് എസ്ആർ 13) കഴിച്ചതിനെ തുടർന്നാണ് മധ്യപ്രദേശിൽ കുട്ടികൾ മരിച്ചത്.

ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയ്സൺസ് ഫാർമ നിർമിക്കുന്ന ഡെക്സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പ് കഴിച്ചാണ് രാജസ്ഥാനിൽ കുട്ടികൾ മരിച്ചത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകുമ്പോൾ രക്ഷിതാക്കൾ ജാ​ഗ്രത പാലിക്കണമെന്ന് കർണാടക ആരോ​ഗ്യമന്ത്രി ദിനേശ് ​ഗുണ്ടു റാവു പറഞ്ഞു.

ALSO READ: കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; മരുന്ന് നിർദ്ദേശിച്ച ഡോക്ടർ അറസ്റ്റിൽ

നിലവാരമില്ലാത്ത മരുന്നുകൾ കർണാടകയിൽ വിതരണം ചെയ്തിട്ടില്ലെന്നും ഈ ഉത്പന്നങ്ങളിൽ ഏതെങ്കിലും കർണാടകയിൽ വറ്റഴിക്കപ്പെട്ടോയെന്നറിയാൻ വിശദമായ പരിശോധന നടത്തുമെന്നും ആരോ​ഗ്യമന്ത്രി ദിനേശ് ​ഗുണ്ടു റാവു പറ‍ഞ്ഞു. എല്ലാ ബ്രാൻഡ് കഫ് സിറപ്പുകളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിവരികയാണ് സംസ്ഥാന ആരോ​ഗ്യവകുപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News