തുരുപ്പ് ചീട്ട് പുറത്തെടുത്ത് കോണ്‍ഗ്രസ്‌, മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക മുഖ്യമന്ത്രി?

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരിന്‍റെ ഭാവി തുലാസില്‍ നില്‍ക്കുമ്പോള്‍ തുരുപ്പ് ചീട്ട് പുറത്തെടുത്ത് കോണ്‍ഗ്രസ്!!

Last Updated : Jul 7, 2019, 03:48 PM IST
തുരുപ്പ് ചീട്ട് പുറത്തെടുത്ത് കോണ്‍ഗ്രസ്‌, മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക മുഖ്യമന്ത്രി?

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരിന്‍റെ ഭാവി തുലാസില്‍ നില്‍ക്കുമ്പോള്‍ തുരുപ്പ് ചീട്ട് പുറത്തെടുത്ത് കോണ്‍ഗ്രസ്!!

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജി വയ്ക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിയാകുമെന്നുമാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത് ജെഡിഎസ‌് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയാണെന്നാണ് സൂചന. സോണിയ ഗാന്ധിയുമായി അടുത്ത രാഷ്ട്രീയ ബന്ധമുള്ള ദേവഗൗഡയുടെ നിര്‍ദ്ദേശം സോണിയ ഗാന്ധി ഒഴിവാക്കില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം, കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരിനെ രക്ഷിക്കാന്‍ രംഗത്തെത്തിയ ദേവഗൗഡ, ഇന്നലെ യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നു. സഖ്യ സര്‍ക്കാരിന് തുടര്‍ന്നും ജെഡിഎസ് പിന്തുണ നല്‍കുമെന്നും ദേവഗൗഡ ഉറപ്പ് നല്കിയിരിക്കുകയാണ്. തുടര്‍ന്ന് സോണിയ ഗാന്ധി എഐസിസി കോര്‍ കമ്മിറ്റി വിളിച്ചുചേര്‍ത്തിരുന്നു. ശേഷമാണ് പ്രശ്ന പരിഹാരത്തിനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടകയിലേയ്ക്ക് അയച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഏവര്‍ക്കും സമ്മതനായ നേതാവാണ്‌. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റാല്‍ കോണ്‍ഗ്രസിലെ വിമതന്‍മാരെ കൂടാതെ, മറ്റു പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന വിശ്വാസം മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രകടിപ്പിച്ചു.

  

Trending News