Karnataka Shocking News: അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്

Karnataka Encounter: ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 13, 2025, 11:59 PM IST
  • ബിഹാറിലെ പട്ന സ്വദേശിയാണ് പ്രതി
  • ഇയാൾ പോലീസുകാരെ ആക്രമിച്ചെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിർത്തതെന്നും പോലീസ് പറഞ്ഞു
Karnataka Shocking News: അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്

ബെം​ഗളൂരു: കർണാടകയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അശോക് ന​ഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അഞ്ച് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Add Zee News as a Preferred Source

ബിഹാർ സ്വദേശി നിതേഷ് കുമാർ (35) ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതി ഏറ്റുമുട്ടലിൽ മരിച്ചത്. ബിഹാറിലെ പട്ന സ്വദേശിയാണ് പ്രതി.

പ്രതിയുടെ താമസ സ്ഥലത്ത് തെളിവെടുപ്പ് നടത്താനായി കൊണ്ടുപോകുന്നതിനിടെ ഇയാൾ പോലീസുകാരെ ആക്രമിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ ആക്രമണത്തിൽ ഒരു പോലീസു‌കാരന് പരിക്കേറ്റതായും മുന്നറിയിപ്പ് അവ​ഗണിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്നും പോലീസ് പറയുന്നു.

പെൺകുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകിട്ട് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News