രാജസ്ഥാനിലും കര്‍ണാടക ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്!!

കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ രാജസ്ഥാനിലും ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന വെല്ലുവിളിയുമായി ബിജെപി നേതാവ്!!

Last Updated : Jul 26, 2019, 06:17 PM IST
രാജസ്ഥാനിലും കര്‍ണാടക ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്!!

ജയ്പൂര്‍: കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ രാജസ്ഥാനിലും ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന വെല്ലുവിളിയുമായി ബിജെപി നേതാവ്!!

രാജസ്ഥാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയ്ക്ക് ഒന്നും ചെയ്യേണ്ടതില്ലെന്നും ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ തന്നെ സര്‍ക്കാരിനെ താഴെയിറക്കുമെന്നും പ്രതിപക്ഷ നേതാവും എംഎല്‍എയുമായ ഗുലാഭ് ചന്ദ് പറഞ്ഞു.

2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപിയെ താഴെയിറക്കി കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ ഏറിയത്. ആകെയുള്ള 200 സീറ്റില്‍ 112 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 72 സീറ്റുകളും. 

ഭൂരിപക്ഷം തികയ്ക്കാന്‍ ഏറെ സീറ്റുകള്‍ ആവശ്യമുള്ള സ്ഥിതിയ്ക്ക് പെട്ടൊന്നൊരു അട്ടിമറി രാജസ്ഥാനില്‍ ബിജെപിക്ക് സാധ്യമല്ല. എന്നാല്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് നേതാവ് മുന്നറിയിപ്പ് നല്‍കുന്നത്.

കൂടാതെ, കോണ്‍ഗ്രസിന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ തങ്ങള്‍ക്ക് താത്പര്യമില്ല. എന്നാല്‍, തര്‍ക്കം തുടര്‍ന്നാല്‍ രാജസ്ഥാനിലും കര്‍ണാടകയും ഗോവയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Trending News