ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെ പ്രതി ചേർത്തേക്കുമെന്ന് റിപ്പോർട്ട്. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കും. വിജയ്‌ക്ക് പുറമെ തമിഴ്നാട് പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരെയും പ്രതിചേർത്തേക്കും. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് വിവരം.
അതേസമയം കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌ക്കെതിരെ തമിഴ്‌നാട് പോലീസ് സി.ബി.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. റാലിയിൽ ഇത്രയധികം ജനപങ്കാളിത്തമുണ്ടാകുമെന്ന കാര്യം പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. മുപ്പതിനായിരത്തിലധികം ആളുകൾ അപ്രതീക്ഷിതമായി എത്തിയതും അപകടത്തിലേക്ക് നയിച്ചതിന് കാരണമാകാം എന്നും പോലീസ് പറയുന്നു.
കരൂർ ദുരന്തക്കേസിൽ സിബിഐ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിജയ്‌യെ സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിൽ സാക്ഷി എന്ന നിലയിലാണ് വിജയ് ഹാജരായതെങ്കിലും, പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാവില്ല. പരിപാടിയുടെ സംഘാടനത്തിലുണ്ടായ പാളിച്ചകളും താരത്തെ കാണാൻ എത്തിയ അനിയന്ത്രിതമായ ജനക്കൂട്ടവും പരിഗണിച്ച് വിജയ്‌യെ കേസിൽ പ്രതി ചേർക്കാനുള്ള സാധ്യതകൾ അന്വേഷണ ഏജൻസി പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









