Karur Stampede: കരൂർ ദുരന്തം; പരിപാടി മനപൂർവ്വം വൈകിപ്പിച്ചു, വിജയ്ക്കെതിരെ ​ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ

Karur Stampede FIR: വിജയ് പരിപാടിയിൽ എത്തിച്ചേർന്നത് നിശ്ചയിച്ചതിനും മണിക്കൂറുകൾ വൈകിയെന്ന് എഫ്ഐആർ.

Written by - Roniya Baby | Last Updated : Sep 29, 2025, 04:19 PM IST
  • മരച്ചില്ല പൊട്ടി വീഴുന്ന അവസ്ഥയുണ്ടായി
  • കൂടുതൽ ആളുകൾ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകയറാൻ ശ്രമിച്ചതും അപകടകാരണമായി
Karur Stampede: കരൂർ ദുരന്തം; പരിപാടി മനപൂർവ്വം വൈകിപ്പിച്ചു, വിജയ്ക്കെതിരെ ​ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ

ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ നടൻ വിജയ്ക്കെതിരെ ​ഗുരുതര പരാമർശങ്ങളുമായി പോലീസ് എഫ്ഐആർ. ആളുകൾ കൂടുതലായി എത്തിച്ചേരുന്നതിനായി പരിപാടി മനപൂർവം വൈകിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.

Add Zee News as a Preferred Source

എട്ടേമുക്കാലിന് നാമക്കലിൽ എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ചതിനും മണിക്കൂറുകൾ വൈകിയാണ് പരിപാടിയിലേക്ക് വിജയ് എത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. വിജയ് വൈകിയത് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൂടുതൽ ആളുകൾ എത്തിച്ചേരാൻ കാരണമായി.

വിജയെ കാണാൻ എത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിലും വീടുകളുടെ സൺഷേഡുകളിലും കയറി. മരച്ചില്ല പൊട്ടി താഴെ വീഴുന്ന അവസ്ഥയുണ്ടായി. കൂടുതൽ ആളുകൾ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകയറാൻ ശ്രമിച്ചതും അപകടകാരണമായെന്ന് എഫ്ഐആറിൽ പറയുന്നു.

വിജയെ കൂടാതെ എൻ ആനന്ദ്, സീതി നിർമൽകുമാർ, മതിയഴകൻ എന്നിവരുടെ പേരുകളും എഫ്ഐആറിൽ പരാമർശിക്കുന്നു. ഇവർക്ക് സമൻസ് അയച്ചേക്കുമെന്നാണ് സൂചന. 41 പേരാണ് വിജയ് പങ്കെടുത്ത ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. കരൂരിൽ ശനിയാഴ്ചയുണ്ടായ പരിപാടിക്കിടെയാണ് വൻ ദുരന്തമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News