ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ ജില്ലാ സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. ടിവികെ ജില്ലാ സെക്രട്ടറി എൻ സതീഷ് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. കേഡർമാരുടെ അക്രമാസക്തമായ പെരുമാറ്റം എടുത്തുകാണിച്ചു കൊണ്ടാണ് കോടതി ചോദ്യം ഉന്നയിച്ചത്.
കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പരിപാടി നടത്തുന്ന പാർട്ടികളാണ്. അച്ചടക്കം ഇല്ലാത്ത പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് ആരാണെന്നും കോടതി ആരാഞ്ഞു. തമിഴ്നാട് സർക്കാരിനെയും ഹൈക്കടോതി വിമർശിച്ചു. സർക്കാരിന്റെ ചുമതലയാണ് പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടിയുണ്ടായിരുന്നുവോ എന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോയെന്നും കോടതി ചോദിച്ചു.
അതേസമയം കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ദുരന്തത്തിൽ ഹർജിക്കാരന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഐ അന്വേഷണത്തെ തമിഴ്നാട് സർക്കാരും എതിർത്തിരുന്നു. എന്നാൽ സിബിഐ അന്വേഷമം ആവശ്യപ്പെട്ടുള്ള ടിവികെ നേതാവ് ആധവ് അർജുനയുടെ ഹർജി കോടതി ഇന്ന് പരിഗണിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









